മണർകാട്: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിനു ഉപജീവനമാർഗ്ഗമൊരുക്കി മാതൃകയാകുകയാണ് മണർകാട് സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകർ. അമ്മയും വിദ്യാർഥികളായ 4 പെൺ മക്കളും അടങ്ങുന്ന കുടുംബത്തിന് സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉപജീവനത്തിനായി ഒരുക്കി നൽകിയത് ഒരു പെട്ടിക്കടയും വിൽപ്പനയ്ക്കായി കട നിറച്ച് സാധനങ്ങളും ആണ്. അമയന്നൂർ സെന്റ് തോമസ് എൽപി സ്കൂളിനു സമീപം റോഡരികിൽ പ്രവർത്തനം തുടങ്ങിയ ഈ പെട്ടിക്കടയിലെ പണപ്പെട്ടിയിൽ ഇനി വീഴുക കരുതലിന്റെയും സ്നേഹത്തിന്റെയും നാണയത്തുട്ടുകൾ കൂടിയാകും.
എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് രോഗം മൂലം അതിജീവനത്തിന് കാത്തിരുന്ന കുടുംബത്തെ വിദ്യാർഥികൾ കണ്ടെത്തിയത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന തിളക്കം എന്ന പേരുള്ള ഡിഷ് വാഷ് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് പെട്ടിക്കട വാങ്ങുന്നതിനും സാധനങ്ങൾ വാങ്ങി നൽകുന്നതിനും തുക കണ്ടെത്തിയത്. പ്രിൻസിപ്പൽ സോജി ഏബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്.സ്മിജ, വോളന്റിയർ ലീഡർ നിരഞ്ജന സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുടെ പ്രവർത്തനത്തിനു കൈത്താങ്ങുമായി പ്രോൽസാഹനം പകർന്നു. വിദ്യാർഥികളുടെ നന്മ നിറഞ്ഞ പ്രവർത്തനത്തിനു പ്രോൽസാഹനം പകർന്നു നാട്ടുകാരും ഈ പെട്ടിക്കടയിൽ എത്തി തുടങ്ങി. ചായ, ചെറു പലഹാരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ ഈ കടയിൽ ലഭിക്കും പെട്ടിക്കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റെജി എം ഫിലിപ്പോസ് നിർവ്വഹിച്ചു.സമൂഹത്തിനു മാതൃകയാകുന്ന പദ്ധതിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സോജി ഏബ്രഹാം, ഗ്ലോബൽ ലൈഫ് ഓർഗനൈസേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.മനോജ് സ്കറിയ എന്നിവർ പ്രസംഗിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…