കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രിക് ബസുകൾ വൻ നഷ്‌ടമാണെന്നും പുതിയ ഇലക്ട്രിക് ബസ്സുകൾ വാങ്ങില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സുതാര്യത ഉറപ്പുവരുത്താൻ പ്രത്യേക സോഫ്റ്റ് വെയർ കൊണ്ടുവരുമെന്നും യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുമെന്നും ലൈസൻസില്ലാതെ ഓടുന്ന ആംബുലൻസുകൾക്ക് പിടി വീഴുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചാം തിയ്യതിക്ക് മുൻപ് ഒറ്റ ഗഡുവായി ശമ്പളം നൽകണം, യൂണിയൻ നേതാക്കൾ മന്ത്രിയോട് പറഞ്ഞ ആവശ്യങ്ങളിൽ പ്രധാനം ഇതായിരുന്നു. മന്ത്രി അംഗീകരിച്ചു. പക്ഷെ, ചെലവ് ചുരുക്കണം. അതിനുള്ള നടപടികളും മന്ത്രി വിശദീകരിച്ചു. അനാവശ്യ ചെലവുകളുടെ പട്ടികയിലാണ് മന്ത്രി ഇലക്ട്രിക് ബസ്സുകളെയും ഉൾപ്പെടുത്തിയത്.
ഇലക്ട്രിക് ബസ്സുകളുടെ 10 രൂപയുടെ സിറ്റി സർക്കുലർ സർവ്വീസ് നിർത്തും. സിറ്റി സർവീസിന് ടിക്കറ്റ് നിരക്ക് കൂട്ടും. കെ.എസ്.ആർ.ടി.സിയുടെ വരവ്, ചെലവുകൾ, സാധനങ്ങളുടെ സ്‌റ്റോക്ക്, പർച്ചേസുകൾ, ഷെഡ്യൂളുകൾ തുടങ്ങിയവയൊക്കെ സുതാര്യമായി അറിയാൻ പറ്റുന്ന സോഫ്റ്റ്‌വെയർ 3 മാസത്തിനകം കൊണ്ടുവരും. ബിൽ ഇഷ്യ ചെയ്യാനുള്ള അധികാരം ഉദ്യോഗസ്ഥരിൽ നിന്ന് ഈ സോഫ്റ്റ്വെയറിലേക്ക് പോകും. Whare is my train മാതൃകയിൽ ആപ്പ് കൊണ്ടുവരും. ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആംബുലൻസുകളെ നിയന്ത്രിക്കാനുള്ള നപടികൾ പഠിക്കാൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…