പ്രവാസികളുടെ ഇന്ത്യൻ ബന്ധം മുറിഞ്ഞു പോകാതിരിക്കാനും വ്യാജ പാസ്സ്പോർട്ടിന്റെ പേരിൽ കുറ്റം ചുമത്തപ്പെടാതിരിക്കാനും നടപ്പിലാക്കിയ സംവിധാനമാണ് ഒസിഐ കാർഡ്. ഇന്ത്യൻ പാരമ്പര്യമുള്ള പ്രവാസികൾക്ക് ഈ കാർഡിന് അപേക്ഷിക്കാം. ഒസിഐ കാർഡ് ഉണ്ടെങ്കിൽ വിസ എടുക്കേണ്ടതില്ല, പാസ്പോർട്ട് മുഖേനെ തന്നെ ഇന്ത്യയിലെത്താം. ഒസിഐ കാർഡ് ഉള്ളവർക്ക് വോട്ടവകാശമില്ല എന്നതുൾപ്പെടെ പല നിബന്ധനകളുണ്ട്. എന്നാൽ വസ്തുവകകൾ വാങ്ങുന്നതിന് യാതൊരു തടസ്സവുമില്ല.
ഇന്ത്യൻ സർക്കാരിനെയും ഭരണസംവിധാനങ്ങളെയും ഒസിഐ കാർഡുള്ള ഇന്ത്യക്കാർ വിമർശിക്കാൻ പാടില്ല എന്നത് പ്രധാന മാനദണ്ഡമാണ്. അവർ ഇന്ത്യാ വിരുദ്ധസമരങ്ങൾ നടത്താൻ പാടില്ല. പ്രവാസി ഇന്ത്യാക്കാർ താമസിക്കുന്ന രാജ്യങ്ങളിലെ എംബസികൾക്ക് മുന്നിൽ സമരം നടത്തുമ്പോൾ അത് ഇന്ത്യാ വിരുദ്ധ സമരമായി കണക്കാക്കപ്പെടും. അത്തരം സമരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ പൗരത്വമുള്ള പ്രവാസ്സികളുടെ ഒസിഐ കാർഡ് റദ്ദാക്കും. വിദേശ പാസ്പോർട്ട് ഉള്ളതിനാൽ നിലനിൽപ്പിനെ അത് ബാധിക്കില്ല. എന്നാൽ ഇന്ത്യയിലേക്ക് എത്തുന്നത് സാധ്യമല്ലാതാകും. കാലിസ്ഥാൻ വാദികൾ അല്ലെങ്കിൽ കശ്മീർ വാദികൾ ലണ്ടനിലെ ഇന്ത്യൻ എംബസിയ്ക്ക് മുന്നിൽ നടത്തിയ സമരം അത്തരത്തിൽ ഇന്ത്യാ വിരുദ്ധ സമരമായി കണക്കാക്കപ്പെട്ട ഒരു സമരമാണ്.
ഒസിഐ കാർഡുള്ള വ്യക്തി ഏതെങ്കിലും രാജ്യത്ത് ഇന്ത്യയ്‌ക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്താൽ അവരുടെ ഒസിഐ കാർഡ് റദ്ദാക്കാൻ 2019ലെ പൗരത്വ ഭേദഗതി നിയമത്തിൽ ഏഴാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുണ്ട്. അത് പ്രാവർത്തികമാക്കാൻ തുടങ്ങിയിരിക്കുകയാണ്. കർഷകസമരത്തിന്റെ പേരിൽ കനേഡിയൻ എംബസിയ്ക്ക് മുന്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം നടത്തിയ 12 ഇന്ത്യാക്കാരുടെ ഒസിഐ കാർഡ് അടുത്തിടെ ഇന്ത്യൻ സർക്കാർ റദ്ദാക്കി.
2018 ൽ മലയാളി ദമ്പതികളായ വെസ്നി-സിനി എന്നിവരുടെ ഒസിഐ കാർഡും ഇത്തരത്തിൽ റദ്ദ് ചെയ്തിരുന്നു. ദത്തെടുത്ത പെൺകുഞ്ഞിനെ ദാരുണമായി കോലപ്പടുത്തിയതിന് അമേരിക്കൻ ഗവണ്മെന്റ് ഇരുവരെയും ശിക്ഷിച്ചതിനു പിന്നാലെയാണ് ഇവരുടെ ഒസിഐ കാർഡി ഇന്ത്യ റദ്ദ് ചെയ്തത്.
വിദേശ രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അത്തരത്തിലുള്ള പ്രവണതകളെ നിർദയം നിരുത്സാഹപ്പെടുത്തണമെന്നതുമാണ് ഇന്ത്യയുടെ ലക്‌ഷ്യം.
ഒരു വ്യക്തിയ്ക്ക് ഒരേ സമയം രണ്ടു പൗരത്വം സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു രാജ്യത്തെ പൗരത്വം ആർജ്ജിച്ചെടുത്താൻ വിദേശിയാകും. എന്നാൽ ആ വ്യക്തിയുടെ വേരുകൾ, ബന്ധുത്വങ്ങൾ, സൗഹൃദങ്ങൾ, പാരമ്പര്യമൊക്കെ ഇന്ത്യയിലാണെങ്കിൽ ഈ വേര് നിലനിർത്തുന്നതിനായാണ് ഒസിഐ സംവിധാനം നടപ്പിലാക്കിയത്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് പ്രവാസികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഒരു ആനുകൂല്യമാണ്.
ഇന്ത്യയിൽ രണ്ടുതരം പ്രവാസികൾ ഉണ്ട് . ഇന്ത്യൻ പൗരത്വമുള്ള പ്രവാസികളും വിദേശ രാജ്യങ്ങളുടെ പൗരത്വമുള്ള പ്രവാസികളും. ഗൾഫ് രാജ്യങ്ങളിൽ പൊതുവെ ഇന്ത്യൻ പൗരത്വമുള്ള പ്രവാസികളാണുള്ളത്.അവർ എക്കാലത്തും ഇന്ത്യക്കാരാണ്. അത്തരക്കാർക്ക് ദീർഘകാലത്തേക്ക് വിസ പുതുക്കി നല്കികൊണ്ടിരിക്കും. അവർക്ക് വിദേശരാജ്യങ്ങളിൽ ജോലി ഉണ്ടാകാം, ബിസിനസ് ഉണ്ടാകാം. എന്നിരുന്നാലും ഇന്ത്യൻ പൗരത്വം നിലനിർത്തണം. അതാണ് യഥാർത്ഥത്തിൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി.
യൂറോപ്യൻ അല്ലെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഈ സ്ഥിതിഗതികളിൽ വ്യത്യാസമുണ്ട്. അവിടെ നിയമപരമായി ഒരു നിശ്ചിത കാലം ജോലി ചെയ്ത് ജീവിച്ചാൽ പൗരത്വം കിട്ടും. അതിന് പെർമെനന്റ് റസിഡൻസി എന്നൊരു സംവിധാനമുണ്ട്. ബ്രിട്ടനിൽ ആണെങ്കിൽ 5 കൊല്ലം ജോലി ചെയ്‌താൽ പെർമെനന്റ് റെസിഡൻസി കിട്ടും. പെർമെനന്റ് റെസിഡെൻസിയുടെ അമേരിക്കാൻ പേരാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ഉണ്ടെങ്കിൽ അമേരിക്കയിൽ ജോലി ചെയ്യാം ജീവിക്കാം, പക്ഷെ ഏത് രാജ്യത്തെ പൗരനാണോ ആ പൗരത്വം തുടരാം. ഇത് തന്നെയാണ് ഗ്രീൻ കാർഡിന്റെ പ്രശ്നവും. നിങ്ങൾക്ക് ആ രാജ്യത്തെ പൗരത്വം എടുക്കണമെങ്കിൽ ഇന്ത്യൻ പൗരത്വം ഹാജരാക്കണം. ഇത്തരത്തിൽ ഹാജരാക്കിയില്ലെങ്കിലും ബ്രിട്ടനിൽ പ്രശ്നമില്ല. എന്നാൽ ഇന്ത്യയിൽ ഇത് ഒരു കുറ്റമാണ്. ഇതിൻറെ പേരിൽ വ്യാജ പാസ്സ്പോർട്ടിന് കേസെടുക്കാം.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…