തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പി.കെ.ബിജുവിന് പങ്കെന്ന് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും മൊയ്തീൻ പരാമർശം നേരത്തെ അറിഞ്ഞതാണ് എന്നും മുന്‍ എം.പി സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട് എന്നും അനിൽ അക്കര പറഞ്ഞു.
ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി പി.കെ.ബിജുവാണ്, അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ് പിന്നീടത് പാർളിക്കാടേക്ക് മാറ്റിയെന്നും കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത് എന്നും അനിൽ അക്കര പ്രത്കരിച്ചു.
ബിജുവിന്‍റെ മെന്‍ററാണ് ആരോപണവിധേയനായ സതീശനെന്നാണ് അനിൽ അക്കരയുടെ വെളിപ്പെടുത്തൽ.
സതീശന്‍റെ പണമാണ് ബിജുവിന്‍റെ സ്രോതസ്സ് എന്നും കൊള്ളയുടെ പങ്കുപറ്റിയ പി.കെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചതെന്ന് കുറ്റപ്പെടുത്തിയ അനിൽ അക്കര പികെ ശശി ലൈംഗീകപീഡനകേസ് അന്വേഷിക്കുന്നതു പോലെയാണിത് എന്നും പരിഹസിച്ചു. പി.കെ. ബിജുവിന്‍റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നുവെന്നും പി.കെ. ബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…