ദുബായ്: യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വിശദീകരണം. ഓഗസ്‌റ്റ് 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട് പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ് ബുക്കിംഗുകളായ കോര്‍പ്പറേറ്റ് വാല്യൂ, കോര്‍പ്പറേറ്റ് ഫ്‌ളക്‌സ് എന്നിവയ്‌ക്ക് മാത്രമാണ് ബാധകമെന്നാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് പറയുന്നത്.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് പ്രമുഖ ബുക്കിംഗ് ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന റീടെയിൽ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യുഎഇ ഒഴികെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുളള സൗജന്യ ബാഗേജ് അലവന്‍സ് 30 കിലോ ആയും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത് 20 കിലോ ആയും തുടരും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ ബാഗേജ് അലവന്‍സ് 20 കിലോ ആയും തുടരും.
കൂടാതെ പ്രത്യേക പ്രമോഷന്‍ കാമ്പയിനുകളുടെ ഭാഗമായി 70 ശതമാനം വരെ കിഴിവോടെയുള്ള ബാഗേജ് അലവന്‍സുകളും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വെബ്സൈറ്റിൽ ലഭ്യമാണ്. നിലവില്‍ യുഎഇയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ പ്രത്യേക നിരക്കായ 50 ദിര്‍ഹത്തിന് 5 കിലോ ബാഗേജും 75 ദിര്‍ഹത്തിന് 10 കിലോ ബാഗേജും അധികമായി കൊണ്ടുവരാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…