Global News

പൂര്‍ണ നഗ്നനായി ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു

മുംബൈ: പൂര്‍ണ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെമ്ബൂര്‍ പൊലീസിലാണ് സംഘടന പരാതി നല്‍കിയത്. തൊട്ടുപിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോകള്‍ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.’കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി ഞങ്ങള്‍ 6 വര്‍ഷമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞയാഴ്ച രണ്‍വീര്‍ സിംഗിന്‍റെ നഗ്ന ഫോട്ടോകള്‍ കണ്ടു. ഈ ചിത്രങ്ങള്‍ എടുത്ത രീതി കണ്ടാല്‍ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും’, പരാതിയില്‍ പറയുന്നു. രണ്‍വീര്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു രണ്‍വീറിന്‍റെ വിവാദ ഫോട്ടോഷൂട്ട്. ഇതിനു ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറി. ‘Paper’മാസികയ്ക്ക് വേണ്ടിയാണ് രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയത്. പേപ്പര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് രണ്‍വീര്‍ പറഞ്ഞിരുന്നു. ആയിരം പേരുടെ മുന്‍പില്‍ തനിക്ക് നഗ്നനാകാമെന്നും താന്‍ അതൊന്നും കാര്യമാക്കുന്നില്ലെങ്കിലും എന്നാല്‍, ആളുകള്‍ അസ്വസ്ഥരാകമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

Sub Editor

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

5 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

6 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

7 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

12 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

13 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago