ന്യൂഡൽഹി: സംരംഭകരെ ചേർത്തുപിടിക്കാൻ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ പ്രഖ്യാപിച്ച് ഗൂഗിൾ. ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുടെ ലക്ഷ്യം.
ഒമ്പത് ആഴ്ചത്തെ പ്രോഗാമുകളാണ് ഗൂഗിളിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്. ഓൺലൈനായിയാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. ഫിൻടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ജോലി എന്നി എരിയകളുമായി ബന്ധപ്പെട്ട് ഗൂഗിൾ ലീഡേഴ്സും സഹകാരികളും തമ്മിൽ ചാറ്റുകൾ ഉണ്ടായിരിക്കും. ജോലിസംബന്ധമായ അന്വേഷണങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.
ഫലപ്രദമായ ഉല്പന്ന തന്ത്രം രൂപപ്പെടുത്തൽ, ഉല്പന്ന ഉപയോക്തൃ മൂല്യത്തിൽ ആഴത്തിലുള്ള ഡ്രൈവ്, ഇന്ത്യയെപ്പോലുള്ള വിപണികളിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കായി ആപ്പുകൾ നിർമ്മിക്കൽ, മറ്റ് ഉപയോക്തൃ ഏറ്റെടുക്കൽ എന്നി വിഷയങ്ങളെക്കുറിച്ചുള്ള നിർദ്ദേശ മൊഡ്യൂളുകളും പാഠ്യപദ്ധതിയിൽ അവതരിപ്പിക്കും. ഏകദേശം 70,000 സ്റ്റാർട്ടപ്പുകളുള്ള രാജ്യമാണ് ഇന്ത്യ. അതായത് ലോകത്തിലെ തന്നെ സ്റ്റാർട്ടപ്പുകളുടെ മൂന്നാമത്തെ വലിയ അടിത്തറയാണ് ഇന്ത്യ. കൂടുതൽ ഇന്ത്യക്കാർ തങ്ങളുടെ കമ്പനികളെ ഐപിഒകളിലേക്കോ യൂണികോൺ പദവിയിലേക്കോ നയിക്കുന്നുണ്ട്.
ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ മാത്രംമല്ല ജയ്പൂർ, ഇൻഡോർ, ഗോരഖ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. നിലവിലെ രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 50 ശതമാനവും ഇവിടങ്ങളിലാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…