Global News

നിത്യോപയോഗ വസ്തുക്കൾക്കുപോലും ജി.എസ്.ടി; നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്കുപോലും  ജി.എസ്.ടി  ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വർധിക്കുന്നത്. ഇത്  ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.

കടയിലെ തിരക്കു കുറയ്ക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറു കടകളിൽ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ  ബുദ്ധിമുട്ടിലാക്കും എന്നതിൽ സംശയമില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. നിത്യോപയോഗ വസ്തുക്കൾക്ക് വില വർദ്ധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും  വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി  യോഗങ്ങളിൽ വ്യക്തമാക്കിയതാണ്.  നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത്  തീരുമാനം പുന:പരിശോധിക്കാൻ എത്രയും വേഗം  ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

Sub Editor

Recent Posts

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

5 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

7 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

8 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

8 hours ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

8 hours ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

9 hours ago