തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേസമയം, ശക്തമായ മഴ കണക്കിലെടുത്ത് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാ തീരം മുതൽ കേരളതീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാലവർഷക്കാറ്റിൻ്റേയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…