തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ബിനു ചുള്ളിയില്‍ ഗവർണർക്ക് പരാതി നൽകി.
സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ചെയർപേഴ്സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…