Global News

25 ലക്ഷം രൂപയുടെ IHNA നഴ്‌സസ് അവാർഡ്; നഴ്‌സുമാർക്ക്‌ നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA  ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ
IHNA നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു 
വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തു പറഞ്ഞു ..മെയ് ആറിന് കൊച്ചിയിൽ നടത്തുന്ന അവാർഡ് ചടങ്ങിനോടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു .  ട്രൈൻഡ് നഴ്സസ് അസോസിഷൻ (TNAI ) കേരള സംസ്ഥാന പ്രസിഡന്റ് ഡോ. സോനാ പി.സ്. മന്ത്രിയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി .

നഴ്‌സിംഗ് രംഗത്ത് മികച്ച നിലയിൽ സേവനം നടത്തുന്നവർക്കായി IHNA ഏർപ്പെടുത്തിയ  ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ് അവാർഡ്കൾ  ഓസ്‌ട്രേലിയ , ഇന്ത്യ  , ദുബായ് , യൂകെ , അമേരിക്ക എന്നിവിടങ്ങളിൽ വച്ചാണ് നൽകുന്നത് . ആദ്യ അവാർഡ് ദാന ചടങ്ങു് 2022 ഒക്റ്റോബറിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ  വച്ച് അഞ്ച് മലയാളി നഴ്‌സുമാർക്ക്‌ നൽകുകയുണ്ടായി . രണ്ടാമത്തെ അവാർഡ് ചടങ്ങ്  മെയ് ആറിന് കൊച്ചിയിൽ വച്ച് നടത്തുകയാണ്.  7 ലക്ഷം രൂപയുടെ വിവിധ അവാർഡുകളാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്കായി നൽകുന്നതെന്ന് IHNA സിഇഒ ബിജോ കുന്നുംപുറത്തു അറിയിച്ചു ..

IHNA കൊച്ചി ക്യാമ്പസ് ഡയറക്ടർ ഓഫ് സ്റ്റഡീസ് ഡോ. ഫിലോമിന ജേക്കബ് , പ്രിൻസിപ്പൽ  ജെറിൽ ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

18 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

20 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

22 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

22 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

22 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

22 hours ago