ന്യൂദല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അമേരിക്കയുമായുള്ള പങ്കാളിത്തം ഇന്ത്യ തുടരുമെന്നും അറിയിച്ചു. മോദി തന്നെയാണ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്.
ചർച്ചയിൽ കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജോ ബൈഡന് മോദി ഉറപ്പുനല്‍കി. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്നും മോദി പറഞ്ഞു.
ജോ ബൈഡൻ ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് 2014ൽ ജോ ബൈഡനുമായി മോദി അവസാനം കൂടിക്കാഴ്ച നടത്തിയത്.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…