ന്യൂഡല്‍ഹി: പിറകിലേക്കെടുത്ത കാര്‍ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
ഞായറാഴ്ച നടന്ന അപകടത്തില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ മുകളിലേക്ക് അശ്രദ്ധമായെടുത്ത വണ്ടി കയറിയിറങ്ങുകയായിരുന്നു.
കാര്‍ ഓടിച്ച അഖിലേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാര്‍ അശ്രദ്ധമായാണ് ഇയാള്‍ പുറകിലേക്ക് എടുത്തതെന്ന് പോലീസ് പറയുന്നു.
കാറിന് പിറകിലായി കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാപാരിയായ ജസ്ബീര്‍ സിംഗിന്‍റെ ഉടമസ്ഥതയിലുള്ള കാറാണിത്. മെഴ്സിഡസ് ബെന്‍സ് എസ്യുവിയായിരുന്നു കാര്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക…
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും…
ഡാളസ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.…
ഹൂസ്റ്റൺ: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക…
ലാവോയിസിലെ M7 ൽ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ശേഷം 20 ഓളം വിദ്യാർത്ഥികളുമായി പോയ കോച്ചിന്…
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു.…