Categories: India

ദല്‍ഹി തെരഞ്ഞെടുപ്പ്; പന്ത്രണ്ട് മണിവരെ 15.68% പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

ഡല്‍ഹി: നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്‌. ഡല്‍ഹിയില്‍ വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്.

പന്ത്രണ്ട് മണിവരെ 15.68% പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രിയങ്ക ഗാന്ധിയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് ഡല്‍ഹിയുടെ വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.

അഞ്ചുവര്‍ഷം മുന്‍പ് സ്വന്തമാക്കിയ 70 ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും നേടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി സര്‍ക്കാര്‍. എന്നാല്‍ പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപി പിന്നിലുണ്ട്.

ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ്. ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്‌.

Newsdesk

Recent Posts

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

1 hour ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

3 hours ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

22 hours ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

23 hours ago

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

1 day ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

1 day ago