Categories: India

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനിരിക്കെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്

ധാക്ക: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനിരിക്കെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. അയല്‍ രാജ്യവുമായി കാത്ത് സൂക്ഷിക്കുന്ന ചരിത്രപരമായ ബന്ധത്തെ ഉലയ്ക്കുന്ന നടപടികളില്‍ നിന്നും ഇന്ത്യപിന്മാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമന്‍ പറഞ്ഞു.

ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത്.

ബംഗ്ലാദേശുമായുള്ള ആഴമുള്ള ബന്ധത്തെ ബാധിക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് മോമന്‍ പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

‘ രാമക്ഷേത്ര നിര്‍മാണം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ തകര്‍ക്കും എന്നത് ഞാന്‍ അനുവദിക്കില്ല. പക്ഷെ നമ്മുടെ മനോഹരവും ഊഷ്മളവുമായ ബന്ധത്തെ ബാധിക്കുന്ന വികസനത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ഞാന്‍ അവരോട് ആവശ്യപ്പെടുന്നത്. ഇത് ഇരു രാജ്യങ്ങള്‍ക്കും ആവശ്യമാണ്,’മോമന്‍ പറഞ്ഞു.

നല്ല ബന്ധം നിലനിര്‍ത്താനുള്ള ബാധ്യത ഇരുരാജ്യങ്ങളിലേയും എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് മാത്രമായി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അസാധാരണമായൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ‘ദ്വിരാഷ്ട്ര സിദ്ധാന്തത്തിലേക്ക്’ നീങ്ങുകയാണെന്നും ക്ഷേത്രനിര്‍മ്മാണം ഇന്ത്യയെ സംബന്ധിച്ച ആഭ്യന്തര കാര്യമാണെങ്കിലും അയല്‍രാജ്യത്തെ ജനങ്ങളില്‍ വൈകാരിക സ്വാധീനം ചെലുത്തുമെന്നും ബംഗ്ലാദേശിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Newsdesk

Recent Posts

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

3 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

15 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

16 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

16 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

18 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

18 hours ago