ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് ഉച്ചയ്ക്ക് ബിനീഷ് കൊടിയേരിയെ അറസ്റ്റു ചെയത് സിവില്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരാന്‍ അവശ്യമായി ഇ.ഡി. അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് നാലുദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ലഭിച്ചു.
ബെംഗുളൂരിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കൊടിയേരിയെ വീണ്ടും വിളിച്ചുവരുത്തിയത്. തുടര്‍ന്നായിരുന്നു ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ ഭാഗമായി നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനൊപ്പം ഒരേ സമയം ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ബിനീഷിനെ കസ്റ്റഡിയില്‍ ഇ.ഡി. വാങ്ങിയത്. മയക്കുമരുന്ന് കച്ചവടത്തിന്റെ ഭാഗമായി ബിനീഷും അനൂപും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വ്യക്തമായ കണക്കുകള്‍ ഇ.ഡി. ശേഖരിച്ചു. എന്നാല്‍ അവയുടെ കൃത്യമായ ശ്രോതസ്സുകള്‍ ഇതുവരെ വെളിപ്പെട്ടിരുന്നില്ല. ഇതിന്റെ വെളിപ്പെടുത്തല്‍ കേസിലെ നിര്‍ണ്ണായക തെളിവുകളാവാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി ബിനിഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഒക്ടോബര്‍ ആറിന് ബിനീഷിനെ ഇ.ഡി. ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായ അനൂപിനെയും ചോദ്യം ചെയ്തു. എന്നാല്‍ അനൂപിന്റെ ഉത്തരങ്ങളില്‍ നിന്നും പരസ്പര വിരുദ്ധത ഇ.ഡി. ശ്രദ്ധിക്കുകയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. തുടര്‍ന്ന് അനുപിനെയും ബിനീഷിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ ഇ.ഡി.തീരുമാനിച്ച് ബിനീഷിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടുവെങ്കിലും തന്ത്രപൂര്‍വ്വം ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ബിനീഷ് കൊടിയേരി അന്ന് ഹാജരാവാതെ പിന്മാറി. അനൂപിന്റെ മൊഴികളില്‍ മിക്കതും പരസ്പരം ബന്ധമില്ലാത്തതും നിറച്ചും പൊരുത്തക്കേടുകളുമാണെന്ന് ഇ.ഡി. വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇന്ന് വീണ്ടും ബിനീഷിനെ വിളിച്ചു വരുത്തിയത്.
പലതവണകളായി 50 ലക്ഷം രൂപ അനൂപിന്റെ അക്കൗണ്ടുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അനൂപിന് ബിനീഷ് നല്‍കിയതാണെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ അവ എത്തിയതെല്ലാം വിവിധ അക്കൗണ്ടുകളില്‍ നിന്നാണ്. എന്നാല്‍ ആ അക്കൗണ്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അനൂപിന് ഒന്നിനെക്കുറിച്ചും വ്യക്തതയില്ലായിരുന്നു. ഇതിന്റെ അനുമാനത്തില്‍ അനൂപ് ബിനീഷിന്റെ ബിനാമിയാണോ എന്ന് ഇ.ഡി. സംശയിച്ചിരുന്നു. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വീണ്ടും പലവഴിക്ക് കൊണ്ടുപോയി. വിവിധങ്ങളായ 20 അക്കൗണ്ടുകളില്‍ നിന്നാണ് പണം അനൂപിന് എത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബംഗ്ലൂരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് ഇ.ഡി. സംശയിക്കുന്നു. കൂടാതെ മറ്റു കാര്യങ്ങള്‍ക്കും പണം ചെലവഴിക്കുന്നുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. പക്ഷേ, ഇവയെക്കുറിച്ച് ഒന്നും അനൂപിന് വ്യക്തമായ ഉത്തരമില്ലാത്തതുമാണ് ഇ.ഡി. കുഴപ്പത്തിലാക്കിയത്. അനൂപിനെയും ബിനീഷിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കള്ളത്തരങ്ങള്‍ വെളിച്ചത്താവുമെന്നാണ് ഇ.ഡി. പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…