ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നത്.
യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്.
2005-2006,2007-2008 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി ചെലവഴിച്ചു എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (PMNRF)ദുരിതത്തിലായ ആളുകളെ സഹായിക്കാന്‍ ഉള്ളതാണ്,എന്നാല്‍ യുപിഎ ഭരണകാലത്ത് ഈ നിധിയില്‍ നിന്നുള്ള പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കി,അന്ന് PMNRF ബോര്‍ഡില്‍ ഉണ്ടായിരുന്നത് സോണിയാഗാന്ധിയാണ്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ അധ്യക്ഷയും സോണിയാ ഗാന്ധിയാണ്,ഈ നടപടി തികച്ചും അപലപനീയം ആണെന്നും ബിജെപി അധ്യക്ഷന്‍ ട്വിറ്ററില്‍ പറയുന്നു.
ധാര്‍മികതയേയും നടപടി ക്രമങ്ങളെയും അവഗണിച്ച് ഒട്ടും സുതാര്യം അല്ലാത്ത നടപടിയെന്നാണ് നദ്ദ ഇതിനെ വിശേഷിപ്പിച്ചത്.
ഒരു കുടുംബത്തിന്‍റെ ധനാര്‍ത്തിക്ക് വേണ്ടി രാജ്യം വളരെയധികം വിലനല്‍കി,സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തിയ കൊള്ളയ്ക്ക് കോണ്‍ഗ്രസിന്‍റെ രാജകുടുംബം മാപ്പ് പറയണം,നദ്ദ ട്വീറ്റ് ചെയ്തു.
നേരത്തെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
അതേസമയം ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കുന്നതിന് കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…