Categories: India

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഏപ്രില്‍ 3 വരെയാണ് സഭ സമ്മേളിക്കുക.

ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പ്രക്ഷുബ്ധമായിരിക്കുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഭീതിയിലാഴ്ത്തിയ വടക്കു കിഴക്കന്‍ ഡല്‍ഹി കലാപം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ ഇരു സഭകളേയും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഒപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി ആവശ്യപ്പെട്ട് സഭാ നടപടികള്‍ തടസ്സപ്പെടുത്താനും പ്രതിപക്ഷം ഒരുങ്ങുന്നതായാണ് സൂചന.

അതേസമയം, പല പുതിയ ബില്ലുകളും, നിയമ ഭേദഗതിയും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കാം. വനിതകളുടെ അവകാശവുമായി ബന്ധപ്പെട്ടതടക്കമുള്ള നിര്‍ണായക ബില്ലുകളും ഈ സമ്മേളനത്തില്‍ പരിഗണിയ്ക്കുന്നുണ്ട്.

ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി (ഗര്‍ഭച്ഛിദ്രത്തിനുള്ള സമയപരിധി 20 ല്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തുന്ന ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി), പ്രത്യുല്‍പാദന സാങ്കേതിക സഹായ വിദ്യ (എആര്‍ടി) നിയന്ത്രണ ബില്‍, രാജ്യത്തെ അര്‍ബന്‍ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുന്ന ബില്‍ തുടങ്ങിയവയാണ് ഈ സമ്മേളനത്തില്‍ പരിഗണിക്കുന്ന പ്രധാന ബില്ലുകള്‍.

അതേസമയം, സഭയില്‍ പ്രതിപക്ഷ ബഹളം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍, എതിര്‍പ്പുകളെ മറികടന്ന് ബില്ലുകള്‍ പരിഗണിക്കുകയും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയടക്കമുള്ള നടപടികളുമായും മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, രാജ്യസഭയില്‍ ഒഴിവുവരുന്ന 55 സീറ്റുകളിലേക്കും ഈ സമ്മേളന കാലയളവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മാര്‍ച്ച്‌ 26നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Newsdesk

Recent Posts

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

13 hours ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

17 hours ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

18 hours ago

ജോർജുകുട്ടി കറക്റ്റ് ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം-3 ഫുൾ പായ്ക്കപ്പ്

ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…

18 hours ago

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് തൊഴിലാളികൾക്ക് ശമ്പളം വർധിക്കും

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…

23 hours ago

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ…; ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് “ആഘോഷം” – ഗാനമെത്തി

ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…

2 days ago