ന്യൂഡൽഹി: ലോകമെമ്പാടും കൊറോണ ബാധ പടരുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓഹരി വിപണികളിൽ തകർച്ച. ആഗോള വിപണിയും ഇന്ത്യൻ വിപണിയും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
ബോംബെ ഓഹരി സൂചിക സെൻസെക്സ് 1,300 പോയൻറ് താഴ്ന്ന് 37,180ൽ എത്തി. ദേശീയ ഓഹരി സൂചിക നിഫ്റ്റി 385 പോയൻറ് താഴ്ന്ന് 10,881ലുമാണ് വ്യാപാരം. ബി.എസ്.ഇ മിഡ്കാപ് ഇൻഡെക്സ് 568 പോയൻറ് താഴ്ന്ന് 14,002 ലും ബി.എസ്.ഇ സ്മോൾകാപ് ഇൻഡെക്സ് 426 പോയൻറ് നഷ്ടത്തോടെ 13,164 പോയിൻറിലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ മേഖലയിലും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബാങ്കിങ്, മെറ്റൽ എന്നിവയുടെ ഓഹരികളിൽ വിൽപനയിൽ സമ്മർദ്ദം ഏറി.
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന് 74.02 ലെത്തി. അസംസ്കൃത എണ്ണവില ബാരലിന് 49 ഡോളറിലെത്തുകയും ചെയ്തു.
കൊറോണ 60ൽ അധികം രാജ്യങ്ങളിൽ പടർന്നുപിടിച്ചതും 95,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത് നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 30 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…