Categories: India

മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

അഹമ്മദബാദ്: മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ. ഗുജറാത്ത് ദഹോദ് നിവാസികളായ സെയ്ഫുദ്ദീൻ ദുധൈവാല (42), ഭാര്യ മെഹജബീൻ (35) ഇരട്ടക്കുട്ടികളായ അറാവ, സൈനബ് (16), ഇളയമകൾ ഹുസൈന എന്നിവരെയാണ് സുജായി ബോഗിലുള്ള ഇവരുടെ അപ്പാര്‍ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സെയ്ഫുദ്ദീന്‍റെ മാതാപിതാക്കളും ഈ വീട്ടിൽ തന്നെയാണ് താമസം. കഴിഞ്ഞ ദിവസം ഇവർ ഒരു ബന്ധുവീട്ടിൽ സന്ദർശനത്തിനായി പോയിരുന്നു. മടങ്ങിവന്ന ശേഷം ഇവരാണ് മൃതദേഹങ്ങൾ ആദ്യമായി കാണുന്നതും പൊലീസിനെ വിവരം അറിയിക്ക‌ുന്നതും. വ്യാഴാഴ്ച രാത്രിക്കും ഇന്ന് പുലർച്ചയ്ക്കും ഇടയ്ക്കായാണ് മരണങ്ങൾ നടന്നതെന്നാണ് പൊലീസ് നിഗമനം.

വെള്ളത്തിലോ ‌അല്ലെങ്കിൽ കോൾഡ് ഡ്രിങ്ക്സിലോ കലർത്തിയ വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ദഹോദ് ഠൗൺ സ്റ്റേഷൻ ഇൻസ്പെക്ട്ർ കരൺ അറിയിച്ചത്. തന്‍റെ മകന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് സെയ്ഫുദ്ദീന്‍റെ പിതാവ് ഷബീർ പറയുന്നത്. ഇതാകാം ഇത്തരമൊരു കടും കൃത്യത്തിന് മകനെ നയിച്ചതെന്നും ആ വയോധികൻ പറയുന്നു. ഏതായാലും മരണത്തിന് പിന്നിലെ യഥാർഥ കാരണം അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Newsdesk

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

14 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

14 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

2 days ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

2 days ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

2 days ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

2 days ago