കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സ്പീക്കറിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകുെമെന്നാണ് സൂചന. നേരത്തെ ഡോളര്‍ അടങ്ങിയ ബാഗ് സ്വപ്നയ്ക്കും, സരിത്തിനും കൈമാറിയെന്ന ഗുരുതര ആരോപണം സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം വ്യക്തത വരുത്താൻ വേണ്ടിയാണ് സ്‌പീക്കറിനെ ചോദ്യം ചെയ്യുന്നത്.
അതേസമയം കോൺസുൽ ജനറലിന്റെ ഡ്രൈവർക്കും അറ്റാഷെയുടെ ഡ്രൈവർക്കും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ നിർണായക മൊഴിയിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പേരുമുണ്ടായിരുന്നു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിലും ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചത്.
ഡോളര്‍ കടത്ത് കേസില്‍ വിദേശ വ്യവസായികളായ രണ്ട് മലയാളികൾക്കും പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇവരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിദേശ കാര്യ മന്ത്രാലയം വഴി കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…