ന്യുഡൽഹി: ഡൽഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം കാർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അമിതവേഗത്തിലെത്തിയ കാർ ആണ് സബ് ഇൻസ്പെകടറെ ഇടിച്ചത്. ഇന്നലെ ആയിരുന്നു സംഭവം.
ലാൽ മാൻ സിങ് സിസോദിയ എന്ന അമ്പത്തിയൊന്നു വയസുകാരനാണ് ദാരുണാന്ത്യം ഉണ്ടായത്. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസറായ 41 കാരനായ സിദ്ധാര്‍ത്ഥ് എന്ന ആളാണ് കാർ അമിതവേഗത്തിൽ ഓടിച്ചു വന്നത്. ഇദ്ദേഹത്തെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. ചാണക്യപുരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് വാഹനമോടിച്ചിരുന്ന സമയത്ത് മദ്യപിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദീപക് യാദവ് പറഞ്ഞു.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…