ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢോലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒൻപത് പെർ പങ്കാളികളാണെന്ന് ഡൽഹി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കലാപകേസിൽ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയെ കൂടാതെ യോഗേന്ദ്രയാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി നിര്‍മ്മാതാവ് രാഹുല്‍ റോയ് പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളാണ് സീതാറാം യെച്ചൂരിയുടേതുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.
മാത്രമല്ല പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിൽ അവമതിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും കുറ്റപത്രത്തിൽ വിമർശിക്കുന്നുണ്ട്.
എന്നാൽ കലാപത്തിന് ആസൂത്രണം ചെയ്തവർ എന്ന പേരിൽ ആരുടേയും പേരുകൾ പരമാർശിച്ചിട്ടില്ലെന്നും കേസിൽ അറസ്റ്റുചെയ്തഒരു പ്രതിയുടെ മൊഴിയാണ് കുറ്റപത്രത്തിൽ പരമാർശിച്ചിട്ടുള്ളതെന്നും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…