India

സംഗീത് ശിവന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സംവിധായകനും നിര്‍മ്മാതാവുമായ സംഗീത് ശിവന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രസിദ്ധ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത് ശിവന്‍. സംഗീത് ശിവന്റെ ആരോഗ്യ നില വളരെ ഗുരുതരമാണെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍ കഴിയുന്നത്ര പരിചരണം നല്‍കുന്നുണ്ടെന്നും മുഴുവന്‍ സമയവും സംഗീത് ശിവന്റെ കൂടെ ഡോക്ടര്‍മാര്‍ ഉണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

നാലു ദിവസം മുന്‍പാണ് സംഗീത് ശിവന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാഖ് എന്ന ഹിന്ദി സിനിമ നിര്‍മ്മിച്ചാണ് സംഗീത് ശിവന്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് പ്രവേശനം നടത്തുന്നത്. തുടര്‍ന്ന് വ്യൂഹം എന്ന മലയാള സിനിമ സംവിധാനം ചെയ്തു. തുടര്‍ന്നാണ് മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമയായ യോദ്ധ സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് ഡാഡി, ജോണി, ഗാന്ധര്‍വ്വം, നിര്‍ണയം, എന്നീ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ച്ച് സോര്‍ എന്ന ഹിന്ദി പടവും സംവിധാനം ചെയ്തു. ചുരാലിയ ഹെ തുംനെ, ക്യാ കൂള്‍ ഹെ ഹം, അപ്‌നാ സപ്‌നാ മണി മണി, ഏക്-ദ പവര്‍ ഓഫ് വണ്‍, ക്ലിക് എന്നീ ഹിന്ദി സിനിമകള്‍ സംവിധാനം ചെയ്തു. 2017 ല്‍ ഇ എന്ന മലയാളം സിനിമയാണ് അവസാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. സന്തോഷ് ശിവനും സഞ്ജീവ് ശിവനും സഹോദരങ്ങളാണ്. മൂന്ന് സഹോദരന്മാരും സിനിമാ-കലാ രംഗ്ത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

14 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

14 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

14 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

16 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

19 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

19 hours ago