തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സംവിധായകനും നിര്‍മ്മാതാവുമായ സംഗീത് ശിവന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രസിദ്ധ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത് ശിവന്‍. സംഗീത് ശിവന്റെ ആരോഗ്യ നില വളരെ ഗുരുതരമാണെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍ കഴിയുന്നത്ര പരിചരണം നല്‍കുന്നുണ്ടെന്നും മുഴുവന്‍ സമയവും സംഗീത് ശിവന്റെ കൂടെ ഡോക്ടര്‍മാര്‍ ഉണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
നാലു ദിവസം മുന്‍പാണ് സംഗീത് ശിവന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാഖ് എന്ന ഹിന്ദി സിനിമ നിര്‍മ്മിച്ചാണ് സംഗീത് ശിവന്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് പ്രവേശനം നടത്തുന്നത്. തുടര്‍ന്ന് വ്യൂഹം എന്ന മലയാള സിനിമ സംവിധാനം ചെയ്തു. തുടര്‍ന്നാണ് മലയാളത്തിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമയായ യോദ്ധ സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് ഡാഡി, ജോണി, ഗാന്ധര്‍വ്വം, നിര്‍ണയം, എന്നീ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ച്ച് സോര്‍ എന്ന ഹിന്ദി പടവും സംവിധാനം ചെയ്തു. ചുരാലിയ ഹെ തുംനെ, ക്യാ കൂള്‍ ഹെ ഹം, അപ്‌നാ സപ്‌നാ മണി മണി, ഏക്-ദ പവര്‍ ഓഫ് വണ്‍, ക്ലിക് എന്നീ ഹിന്ദി സിനിമകള്‍ സംവിധാനം ചെയ്തു. 2017 ല്‍ ഇ എന്ന മലയാളം സിനിമയാണ് അവസാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. സന്തോഷ് ശിവനും സഞ്ജീവ് ശിവനും സഹോദരങ്ങളാണ്. മൂന്ന് സഹോദരന്മാരും സിനിമാ-കലാ രംഗ്ത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…