ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഡി.കെയെ കോണ്‍ഗ്രസ് അധ്യക്ഷനായുംഈശ്വര്‍ ഖാന്‍ദ്രേ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചതായി അറിയിച്ചത്.
കോണ്‍ഗ്രസിന്റെ നിയസഭാ കക്ഷി നേതാവായി സിദ്ധരാമയ്യ തുടരും. അനധികൃത പണമിടപാട് കേസില്‍ ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഡി.കെയെ അധ്യക്ഷായി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശിവകുമാര്‍ പുറത്തിറങ്ങിയത്. ജയില്‍ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാര്‍ എത്തുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവസാനം ഡി.കെ ശിവകുമാറിനെ തന്നെ തീരുമാനിച്ചത്. നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവിലാണ് പ്രഖ്യാപനം.
കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടുറാവു രാജിവെച്ചിരുന്നു. ഡി.കെ ശിവകുമാറിന്റെ പേരായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ട് വന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.
ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എം.ബി പാട്ടീലിനെയാണ് സിദ്ധരാമയ്യ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കര്‍ണാടകത്തില്‍ വൊക്കലിഗ സമുദായക്കാരനായ ശിവകുമാറിന് സംസ്ഥാന കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. ഇതിനെ തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാവിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…