ന്യൂദല്‍ഹി: 2021 ല്‍ ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനിയാണെന്ന് റിപ്പോര്‍ട്ട്.
ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം 2021-ൽ ഗൗതം അദാനിയുടെ സമ്പാദ്യം 1,620 കോടി ഡോളര്‍ ആണ് വര്‍ധിച്ചത്. 5,000 കോടി ഡോളറിലേറെയാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. അദാനി ഗ്രൂപ്പിൻെറ ഒരു ഓഹരി ഒഴികെ എല്ലാ ഓഹരികളും ഈ വര്‍ഷം 50 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അദാനി ഗ്രൂപ്പിൻെറ സമ്പത്ത് വളര്‍ച്ചയ്ക്ക് പിന്നിൽ കമ്പനിയിലെ നിക്ഷേപമാണ്. യുഎസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിൻകസ്, പെട്രോളിയം റിഫൈനിങ് കമ്പനിയായ ടോട്ടൽ എസ്ഇ തുടങ്ങിയ വിദേശ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിൽ നിക്ഷേം നടത്തിയിരുന്നു.
ഈ വർഷം അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 96 ശതമാനം വളര്‍ച്ച നേടി, കൂടാതെ അദാനി എൻറർപ്രൈസസ് 90 ശതമാനവും, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന് 79 ശതമാവും, ബിസിനസ് വർധന നേടി. അദാനി പവർ ലിമിറ്റഡ്, അദാനി പോർട്സ്, സ്പെഷ്യൽ ഇക്കണോമിക് സോൺസ് ലിമിറ്റഡ് എന്നിവ ഈ വർഷം 52 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…