സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയും പാർട്ടിയിലെ കൺസൾട്ടേറ്റീവ് സംവിധാനത്തെ തകർത്തുവെന്നും കത്തിൽ ആരോപിച്ചു. അൽപ സമയം മുൻപാമഅ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി പക്വതയില്ലാതെ2LIVE TVപെരുമാറി, കൂടിയാലോചന സംവിധാനത്തെ തകർത്തു, രാഹുൽ പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിച്ചു, കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല, തുടങ്ങിയ വിമർശനങ്ങൾ അദ്ദേഹം കത്തിൽ ആരോപിച്ചു.”രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനത്തോടെ പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷവും അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷവും മുമ്പ് നിലവിലുണ്ടായിരുന്ന കൺസൾട്ടേറ്റീവ് മെക്കാനിസം മുഴുവനും തകർത്തു. ഈ പക്വതയില്ലായ്മയുടെ ഉദാഹരണങ്ങളിലൊന്നാണ് രാഹുൽ സർക്കാർ ഓർഡിനൻസ് കീറിക്കളഞ്ഞതാണ്.
2019 തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ സ്ഥിതി കൂടുതൽ വഷളായി. യുപിഎ ഗവൺമെന്റിന്റെ സമഗ്രത തകർത്ത “റിമോട്ട് കൺട്രോൾ മോഡൽ ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും രാഹുൽ പ്രയോഗിച്ചു. നിങ്ങൾ (സോണിയ ഗാന്ധി) പേരിന് മാത്രമുള്ള ഒരാളായിരിക്കെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ ആളുകളോ എടുക്കുകയായിരുന്നു.കോൺഗ്രസ് പാർട്ടി തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലേക്ക്എത്തിയിരിക്കുന്നെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി.
ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാർട്ടി പ്രവർത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്. വിമർശനങ്ങൾ ഉന്നയിക്കുന്നവരെ പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുന്നു, നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ച എന്നിവയടക്കമുള്ള വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോൺഗ്രസിനെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളിലേക്കെത്തുകയാണെന്നാണ് സൂചനകൾ.
സംഘടനാ മികവിന്റെ കാര്യത്തിൽ അദ്ദേഹം എന്നും പുലർത്തിയ പക്വത കോൺഗ്രസിന്റെ ഭരണകാലത്തും അല്ലാത്ത കാലത്തും ഏറെ നിർണായകമായിരുന്നു. പാർലമെന്ററി പ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും കോൺഗ്രസിന് മറക്കാനാകുന്നതല്ല.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…