ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാലോ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒ.സി.ഐ കാർഡ് ഉടമക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയാലോ ഒ.സി.ഐ പദവി റദ്ദാക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7ഡി(ഡി.എ)പ്രകാരമാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചിരിക്കുന്നത്. ”1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7ഡി(ഡി.എ) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് ഒരു വ്യക്തിക്ക് രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുകയോ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് കുറ്റപത്രം സമർപ്പിക്കുകയോ ചെയ്താൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്”-എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
2005 ആഗസ്റ്റിലാണ് ഒ.സി.ഐ പദ്ധതി തുടങ്ങിയത്. ഈ കാർഡ് പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരൻമാർക്ക് ഇന്ത്യയിലേക്കുള്ള വിസ രഹിത യാത്രയും നിരധി പ്രവേശന ആനുകൂല്യങ്ങളും നൽകുന്നു. 1950 ജനുവരി 26നോ അതിനു ശേഷമോ ഇന്ത്യൻ പൗരൻമാരായിരുന്നതോ ആ തീയതിയിൽ പൗരത്വത്തിന് അർഹതയുള്ളവരോ ആയ ഇന്ത്യൻ വംശജർക്കാണ് ഒ.സി.ഐ ആനുകൂല്യം ലഭിക്കുക. എന്നാൽ പാകിസ്താൻ, ബംഗ്ലാദേശ്, അല്ലെങ്കിൽ കേന്ദ്ര സർക്കാർ അറിയിച്ച മറ്റേതെങ്കിലും രാജ്യങ്ങളിലെ പൗരൻമാരോ ആയിരുന്നവരോ ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. നിലവിൽ ലോകത്തെല്ലായിടത്തുമായി 45 കോടിയിലേറെ രജിസ്റ്റർ ചെയ്ത ഒ.സി.ഐ കാർഡ് ഉടമകളുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…