Categories: India

മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗം ഓർത്ത് അഭിമാനിക്കുന്നു

ന്യുഡൽഹി:  മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട് എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗം ഓർത്ത് അഭിമാനിക്കുന്നുവെന്ന് ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷിന്റെ അമ്മ മഞ്ജുള പറഞ്ഞു. മകന്റെ മരണം അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മഞ്ജുള ഇപ്രകാരം പറഞ്ഞത്.

ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വളരെ ദു:ഖമുനണ്ടെന്ന് പറഞ്ഞ ആ അമ്മ മകനെയോർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി അവൻ ജീവൻ ത്യാഗം ചെയ്തുവെന്നും പറഞ്ഞു.  

കഴിഞ്ഞ ദിവസം രാത്രിയിലാണ് ലഡാക്ക് അതിർത്തിയിൽ ചൈന ആക്രമണം നടത്തിയത്.  ആക്രമണത്തിൽ കേണലിന് പുറമെ രണ്ടു സൈനികർ കൂടി വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോർട്ടുകൾ ആദ്യം വന്നത് എങ്കിലും പിന്നീട് ഇരുപതിലധികം ഇന്ത്യൻ സൈനികർ മരണമടഞ്ഞതായും റിപ്പോർട്ട് വന്നിരുന്നു.  

ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചുവെന്നും തിരിച്ചടിയില്‍ നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.  സംഭവത്തില്‍ കേന്ദ്ര സർക്കാരും പ്രതികരിച്ചു.  നിലവിലെ സ്ഥിതിഗതികൾ വഷളാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.  സമാധാനപരമായി കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇന്ത്യയുടെ പരമാധികാരവും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചു. 

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

13 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

18 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

20 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

22 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

23 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

1 day ago