Categories: India

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു; ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്ന വേള്‍ഡോമീറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 21,52,020 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.

ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികളാണുള്ളത്.

നാലാമതുള്ള റഷ്യയേക്കാള്‍ 12 ലക്ഷത്തോളം രോഗികളാണ് ഇന്ത്യയില്‍ കൂടുതല്‍. റഷ്യയില്‍ 882347 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

പ്രതിദിനം ഇന്ത്യയില്‍ 60000 ത്തിലധികം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.

അതേസമയം ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം രണ്ട് കോടിയോടടുക്കുകയാണ്.

1,98,03,005 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 7,29,568 പേര്‍ക്ക് ലോകമെമ്പാടും ജീവന്‍ നഷ്ടമായി.

അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 51,49,573 ആയി വര്‍ധിച്ചു. 1,65,070 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്.

പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ ഒരുലക്ഷം കടന്നു.

Newsdesk

Recent Posts

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

3 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

4 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

4 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

6 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

6 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

1 day ago