Categories: India

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ജനതാ കര്‍ഫ്യു” ആരംഭിച്ചു

ന്യൂഡല്‍ഹി: കോവിഡ്‌-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച  “ജനതാ കര്‍ഫ്യു” ആരംഭിച്ചു.  രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ജനങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്നും പൊതുസ്‌ഥലങ്ങളില്‍ എത്തരുതെന്നുമാണു കേന്ദ്രനിര്‍ദേശം. പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്‌ക്കും.ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

വ്യാപാരസ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ്‌-അര്‍ധസൈനിക-സൈനികവിഭാഗങ്ങള്‍ എന്നിവര്‍ക്കും അവശ്യമേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും നിയന്ത്രണം ബാധകമല്ല. ജനതാ കര്‍ഫ്യുവിനോടു പൂര്‍ണമായി സഹകരിക്കുമെന്നു കേരളം ഉള്‍പ്പെടെ എല്ലാ സംസ്‌ഥാനസര്‍ക്കാരുകളും വ്യക്‌തമാക്കിയിട്ടുണ്ട്‌. കേരളത്തില്‍ കെ.എസ്‌.ആര്‍.ടി.സി, മെട്രോ, സ്വകാര്യ ബസ്‌, ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. വ്യാപാരസ്‌ഥാപനങ്ങളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കില്ല. രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതിന്റെ ഭാഗമായി 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെന്ന്‌ ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. എക്‌സ്‌പ്രസ്‌, പാസഞ്ചര്‍ ട്രെയിനുകള്‍ പുറപ്പെടില്ല. എന്നാല്‍, നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ യാത്ര തുടരും. അത്യാവശ്യമുള്ളതൊഴികെ ആഭ്യന്തരവിമാന സര്‍വീസുകളും റദ്ദാക്കി.

രാജ്യമെമ്പാടും ഹോട്ടലുകളും പെട്രോള്‍ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കും. ആശുപത്രി ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങി കോവിഡ്‌ കാലത്തു രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരോട്‌ മണിമുഴക്കിയും മറ്റും നന്ദിയറിയിക്കാന്‍ വൈകിട്ട്‌ അഞ്ചിന്‌, അഞ്ചുമിനിറ്റ്‌ മാറ്റിവയ്‌ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. അഞ്ചുമണിക്ക്‌ അതിനായി സൈറണ്‍ മുഴങ്ങും. രാജ്യത്തു കോവിഡ്‌-19 അതിവേഗം പടരുകയാണെന്നും ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി.

അതീവഗുരുതരവും നിര്‍ണായകവുമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്‌. രോഗബാധിതരുടെ എണ്ണം 273 ആയി. മൂന്നുദിവസത്തിനിടെ നൂറിലധികം പേര്‍ക്കു രോഗബാധയുണ്ടായി. മഹാരാഷ്‌ട്രയില്‍ മാത്രം 63 പേര്‍ക്കു രോഗം സ്‌ഥിരീകരിച്ചു. മുംബൈ മെട്രോ സര്‍വീസ്‌ നിര്‍ത്തിവച്ചു. റോമില്‍നിന്ന്‌ 262 പേര്‍ ഇന്നലെ മടങ്ങിയെത്തി. ഇവരിലേറെയും വിദ്യാര്‍ഥികളാണ്‌. എല്ലാവരെയും നിരീക്ഷണത്തിലാക്കി.

Newsdesk

Recent Posts

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

5 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

18 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

21 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

22 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

1 day ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

2 days ago