മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 2801 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 117 കേസുകളില്‍ 66 കേസുകളും മുംബൈയില്‍ നിന്നാണ്. 44 കേസുകള്‍ പൂനെയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ധാരാവിയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പുരുഷന്‍മാര്‍ക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. കൊവിഡ് മൂലം 7 പേരാണ് ധാരാവിയില്‍ മരിച്ചത്.
ധാരാവിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്നത്. ധാരാവിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫാര്‍മസി ഒഴികെയുള്ള മറ്റെല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെ ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങിയതും ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും തിരിച്ചടിയാകുന്നുണ്ട്.
ബാന്ദ്രയിലെ തെരുവില്‍ കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്. ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…
ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…
പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ…
ബെൽഫാസ്റ്റ് :വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ അനിൽ പോളിന്റെ അധ്യക്ഷതയിൽ, യൂറോപ്പ് റീജിയൻ…
മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…