ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എന്തും നല്‍കുമെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് രംഗത്ത്.
എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് മറ്റാരുമല്ല മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ്. ഈ നീക്കം കമല്‍നാഥിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. തന്‍റെ പരിചയസമ്പത്തും തന്ത്രവും ഇതിനായി കമല്‍നാഥ് ഉപയോഗിക്കും.
ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരെ തിരികെ എത്തിക്കുക എന്നതുമാത്രമല്ല ബിജെപി എംഎല്‍എമാരെയും കൂടെ കൂട്ടുകയെന്നതുമായിരുന്നു കമല്‍നാഥിന്‍റെ ലക്‌ഷ്യം. എന്നാല്‍ ഇത് മണത്തറിഞ്ഞ ബിജെപി നല്ലൊരു പണികൊടുക്കുകയും ചെയ്തു.
തങ്ങളുടെ എംഎല്‍എമാരെ മധ്യപ്രദേശില്‍ നിന്നും മാറ്റിയാണ് കമല്‍നാഥിന്‍റെ ഈ നീക്കത്തെ ബിജെപി തകര്‍ത്തത്.
ജ്യോതിരാധിത്യ സിന്ധ്യ മാര്‍ച്ച് 12 ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ബിജെപി തങ്ങളുടെ നീക്കങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബിജെപിയില്‍ ചേരാന്‍ സിന്ധ്യയ്ക്കും കൂട്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ബിജെപി നേതൃത്വം ജ്യോതിരാധിത്യ സിന്ധ്യയുടെ പദവി സംബന്ധിച്ചും ചര്‍ച്ചകളും ആരംഭിച്ചു. കമല്‍നാഥ് അവിശ്വാസപ്രമേയം നേരിടുന്നതിന് ഒരുക്കമാണെങ്കില്‍ അങ്ങനെതന്നെ സര്‍ക്കാര്‍ പുറത്താകട്ടെ എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…