Categories: India

ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ അഞ്ചാം ഘട്ട പ്രഖ്യപനത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായം വിശദീകരിച്ച്‌ നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ പ്രതിസന്ധിയില്‍ നിന്ന് അതിജീവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ അഞ്ചാം ഘട്ട പ്രഖ്യപനത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായം വിശദീകരിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ടിലൂടെ 20 കോടി പേര്‍ക്കാണ് സഹായം എത്തിച്ചതെന്ന് നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചത്. ഇത് വഴി അക്കൗണ്ടിലേക്ക് പണം എത്തുകയായിരുന്നു. ഇങ്ങനെ വിതരണം ചെയ്തത് 10,025 കോടി രൂപയാണ്.

രാജ്യത്തെ ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.

അവശ്യ വസ്തുക്കള്‍ കൃത്യമായി എത്തിക്കാന്‍ ശ്രമിച്ചു എന്ന് ധനമന്ത്രി പറഞ്ഞു. ഇനി സഹായം ലഭ്യമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജനങ്ങള്‍ക്ക് ആവശ്യവസ്തുക്കള്‍ എത്തിച്ചത് സഹായമല്ല, കേന്ദ്രത്തിന്‍റെ കടമയാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി എത്തിച്ചതില്‍ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രി അഭിനന്ദനം അറിയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിഗണനയില്‍ ഉള്ള സ്വകാര്യ വല്‍ക്കരണ പദ്ധതികളാണ് സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു ലക്ഷം കോടി രൂപയുടെ നിധിയടക്കമുള്ള പദ്ധതികളും പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖല, വാണിജ്യ മേഖല, വ്യവസായ മേഖല അങ്ങനെ സ്വയം പര്യാപ്തതയിലൂടെ രാജ്യപുരോഗതി എന്നതാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.


Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

9 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

10 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

12 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

19 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago