ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി രാജ്യത്തെ ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍.
ട്വിറ്റലൂടെയാണ് ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കൈയ്യടികള്‍ അല്ല വേണ്ടത് പകരം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രിയുടെ ആത്മാര്‍ത്ഥമായ ശ്രമമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് പ്രതികരണങ്ങള്‍.
നിരവധിപേരാണ് ഈ ആവശ്യം പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്.
”ഞാന്‍ ഒരു സര്‍ക്കാര്‍ സര്‍ജനാണ്. എനിക്ക് ഒരുപക്ഷേ കൊവിഡ് ബാധിച്ചിട്ടുണ്ടാകാം. എനിക്ക് അറിയില്ല. എനിക്ക് ഇതുവരെ ടെസ്റ്റ് നടത്തിയിട്ടില്ല”, എന്നാണ് ഒരാളുടെ ട്വീറ്റ്.
എനിക്ക് താങ്കളുടെ കൈയ്യടിയല്ല വേണ്ടത്. എന്റെ ക്ഷേമം ഉറപ്പ് വരുത്താന്‍ താങ്കളുടെഭാഗത്തു നിന്നുണ്ടാകുന്ന ആത്മാര്‍ത്ഥ ശ്രമമാണ് ആവശ്യം. സുരക്ഷക്കുള്ള ഉപകരണങ്ങളും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് മികച്ച സമീപനവുംമാണ് വേണ്ടത്. എനിക്ക് താങ്കളുടെ പ്രവൃത്തിയില്‍ വിശ്വാസം ഉണ്ടാകണം. നന്നായി ചെയ്യൂ എന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഉപകരണങ്ങള്‍ ഇല്ലെന്നും നഴ്‌സുമാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവര് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ പറയാന്‍ പറ്റില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഞായറാഴ്ച ജനതാ കര്‍ഫ്യൂ നടത്താന്‍ മോദി ആഹ്വാനം ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും മോദി പറഞ്ഞിരുന്നു.
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…