ഇന്ത്യ: രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളിയാതോടെ നാണംക്കെട്ട് പാക്കിസ്ഥാന്‍. യുഎന്‍ രക്ഷാസമിതിയിലാണ് പാക്കിസ്ഥാന് തിരിച്ചടിയേറ്റത്. അങ്കാര അപ്പാജി, ഗോബിന്ദ് പട്നായിക് എന്നിവര്‍ക്കെതിരെയായിരുന്നു പാക്കിസ്ഥാന്‍റെ പ്രമേയം.
അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ചായിരുന്നു പാക്കിസ്ഥാന്‍റെ പ്രമേയം. യുഎന്‍ രക്ഷാസമിതിയുടെ 1267 ഉപരോധ ഉപസമിതിയിലാണ് പാക്കിസ്ഥാന്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല.
ഇതോടെ, രക്ഷാസമിതിയിലെ അംഗരാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നിവര്‍ പാക്കിസ്ഥാനോട് വിയോജിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാന്‍റെ ഈ നീക്കാത്തെ പരാജയപ്പെടുത്തിയ അംഗരാജ്യങ്ങള്‍ക്ക് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തി നന്ദിയറിയിച്ചു.
1267 ഉപരോധ ഉപസമിതിയില്‍ മതവും രാഷ്ട്രീയവും കലര്‍ത്താനാണ് പാക്കിസ്ഥാന്‍റെ ശ്രമമെന്നും അദ്ദേഹം തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 13ന് ലാഹോറില്‍ നടന്ന ഭീകരാക്രമണത്തിന് [പിന്നില്‍ അന്ന് കാബൂളില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അപ്പാജിയാണെന്നായിരുന്നു പാക് ആരോപണം.
2018 ജൂലൈ 13ന് നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഗോബിന്ദ് പട്നായിക്കിനെതിരെ പ്രമേയം. അന്ന് അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഗോബിന്ദ് പട്നായിക്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…