ന്യുഡൽഹി: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ആർഎസ് പുര, സാംബ മേഖലകളിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സുരക്ഷാ സ്ഥാപനങ്ങളിൽ ബോംബ് ഇടാനാണ് പാക് പദ്ധതിയെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.
പാക് ചാര ഏജൻസിയായ ഐഎസ്‌ഐയും ഡ്രോണുകളുടെ സഹായത്തോടെ ഇന്ത്യയിലേക്ക് മയക്കുമരുന്ന്, ആയുധങ്ങൾ, വെടിമരുന്ന് എന്നിവ എത്തിക്കാൻ പദ്ധതിയിടുന്നതായിറ്റും റിപ്പോർട്ട് ഉണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിർത്തിയിൽ നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്.
ജൂൺ 20 ന് ജമ്മു കശ്മീരിലെ കത്വാ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്‌എഫ് ഒരു പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ ഡ്രോണില്‍ നിന്നും ആയുധങ്ങളും, ഗ്രനേഡുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഒരു എം 4 യുഎസ് നിര്‍മ്മിത തോക്ക്, രണ്ട് മാഗസിനുകൾ, ഏഴ് ഗ്രനേഡുകൾ, 60 റൗണ്ട് വെടിയുണ്ടകള്‍, ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്. ബിഎസ്എഫ് 19 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.
പെട്രോളിങ്ങിനിടെയാണ് ഈ ഡ്രോണുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. ജൂദാൻ തന്നെ ബിഎസ്എഫ് വെടിവച്ചിടുകയായിരുന്നു. ഒൻപത് റൗണ്ട് വെടിയുതിര്‍ത്ത ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്.
ഇതിനിടയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ തൻ താരൻ ജില്ലയിൽ (Tarn Taran district)പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്‌എഫ് വെടിവച്ചു കൊന്നു. ജില്ലയിലെ ഭിക്കിവിന്ദ് സബ് ഡിവിഷനിലെ ദാൽ ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. നുഴഞ്ഞുകയറിയവരിൽ ഒരാളിൽ നിന്ന് ഒരു റൈഫിളും ബാഗും കണ്ടെടുത്തിട്ടുണ്ട്. Tarn Taran ജില്ലയിലെ വേലിക്ക് കുറുകെ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ ചില നീക്കങ്ങൾ കണ്ട് ശ്രദ്ധിച്ചപ്പോഴാണ് നുഴഞ്ഞുകയറ്റമാണെന്ന് മനസിലായാതെന്നും അധികൃതർ പറഞ്ഞു.
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…