ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.
ജൂണ്‍ 21 ന് ലഡാക്കിന്‍റെ തലസ്ഥാനമായ ലേയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ആയിരിക്കും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയെന്ന്‍ ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ അന്താരാഷ്ട്ര യോഗാദിനമാണിത്.
ഈ പരിപാടിയില്‍ കുറഞ്ഞത് 15000 മുതല്‍ 20000 വരെ ആളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ലേയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായി ഇത് മാറും. കൂടാതെ വൈവിധ്യവും വ്യത്യസ്തവുമായ പരിപാടികളായിരിക്കും ഈ ദിനത്തില്‍ ലേയില്‍ സംഘടിപ്പിക്കുന്നതെന്നും ആയുഷ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആവശ്യപ്രകാരം 2014 ല്‍ ആണ് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ശേഷം 2015 ല്‍ നടന്ന ആദ്യ യോഗാദിനാഘോഷത്തില്‍ 191 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം റാഞ്ചിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
2015 ല്‍ ഡല്‍ഹിയും 2016 ല്‍ ചണ്ഡിഗഡ് 2017 ല്‍ ലഖ്നൗ 2018 ഡെറാഡൂണ്‍ എന്നിവിടങ്ങളായിരുന്നു പ്രധാനവേദി.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…