ജയ്പൂര്‍: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം.
വിമത എം.എല്‍.എമാര്‍ക്ക് ഹൈക്കമാന്റ് മാപ്പ് നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വിടാനുള്ള ഉദ്ദേശ്യം ഇല്ലെന്ന് ഉറപ്പിച്ച് സച്ചിന്‍ പക്ഷം രംഗത്തെത്തി.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് നേരത്തെ തന്നെ സച്ചിന്‍ പൈലറ്റും മറ്റ് എം.എല്‍.എമാരും വ്യക്തമാക്കിയിരുന്നു.
പൈലറ്റിന്റെ വിശ്വസ്തനും ലഡ്നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കറാണിപ്പോള്‍ പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഭക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നും ബി.ജെ.പിക്കുവേണ്ടി പാര്‍ട്ടി വിടില്ലെന്നും ദ ഇന്ത്യന്‍ എക്സപ്രസിനോട് ഭക്കര്‍ പറഞ്ഞു.
ബി.ജെ.പിയിലേക്ക് പോകാനാണ് സച്ചിനും 18 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടുപുറത്തു പോയതെന്ന ആരോപണം തുടക്ക ംമുതല്‍ക്കു തന്നെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പുറത്തുപോയെങ്കിലും ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു.
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…