India

ആർ ബി ഐ ഗവർണ്ണർ ശക്തികാന്ത ദാസിന് കോവിഡ് പോസിറ്റീവ്

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് -19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും, താനുമായി അടുത്തിടപഴകിയവർ ക്വാറന്റീനിൽ പ്രവേശിക്കണം എന്നും ശക്തികാന്ത ദാസ് ട്വിറ്ററിലൂടെ അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും വീട്ടിൽ നിന്ന് തന്നെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് 78,64,811 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,18,534 ആയി. കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. രാജ്യത്തെ പുതിയ കണക്ക് പ്രകാരം നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ 6,68,154 പേരാണ്.

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

15 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

15 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

15 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

15 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

15 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

15 hours ago