ന്യൂ ഡൽഹി: കർഷകർക്ക് വെല്ലുവിളിയായി തലസ്ഥാനത്തു കനത്ത മഴയും. തെരുവിൽ ടെന്റ് കെട്ടി ഇരിക്കുകയാണ് കർഷകർ. ഇന്നലെ സമരത്തിനെത്തിയ 3 കശ്കർ കൂടി മരിച്ചു.2 മരണങ്ങൾ ഹൃദയാഘതവും പനിയും മൂലമാണ്.പോസ്റ്റ്മാർട്ടം കഴിഞ്ഞ ശേഷമേ മൂന്നാമത്തെ മരണത്തെ കുറിച്ച് വ്യക്തത വരുത്താൻ കഴിയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.
ഇതോടുകൂടി കർഷക സമരത്തിൽ പങ്കെടുത്ത അമ്പതോളം കർഷകർ മരിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കടുത്ത ശൈത്യവും മഴയും തുടരുകയാണ്. ടെന്റുകളിൽ വെള്ളം കയറി കർഷകരുടെ വിറകു ശേഖരണവും കമ്പിളിപ്പുതപ്പും മഴവെള്ളത്തിൽ കുതിർന്നിരിക്കുകയാണ്.
കേന്ദ്ര നിയമങ്ങൾ പിൻവലിക്കാതെ പുറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. അതേസമയം, കേന്ദ്രസർക്കാരുമായുള്ള ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് സംഘടിപ്പിക്കാൻ കർഷകസംഘടനകൾ ഒരുക്കം തുടങ്ങിയതായാണ് റിപ്പോർട്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…