കോയമ്പത്തൂര്‍: കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നായിരുന്നല്ലോ സുകുമാരക്കുറുപ്പ് കേസ്. വന്‍ ഇന്‍ഷൂറന്‍സ് തുക അടിച്ചുമാറ്റാന്‍ മറ്റൊരു കൊലപ്പെടുത്തി അതു സുകുമാരക്കുറുപ്പാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ഇതേ രീതിയില്‍ സ്വന്തം ഭാര്യ മരണപ്പെട്ടുവെന്ന് വരുത്തി തീര്‍ത്ത് രാജവേല്‍ (52), ഭാര്യ മോഹന (45) അവരുടെ ഡ്രൈവര്‍ പി. പളനി സ്വാമി (48) എന്നിവരെയാണ് കോയമ്പത്തൂര്‍ അഡീഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്.
സംഭവം നടക്കുന്നത് ഇങ്ങനെയാണ്. 2011 ന് ഡിസംബര്‍ 12 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒഡീഷയില്‍ ഒരു ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉദ്ദേശ്യം 12 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ശേഷം രാജവേലും ഭാര്യ മോഹനയും കോയമ്പത്തൂരില്‍ എത്തുന്നു. തുടര്‍ന്ന് അവര്‍ കോയമ്പത്തൂര്‍ അവിനാശി റോഡില്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസവും തുടങ്ങി.
തുടര്‍ന്ന് കോടതിക് സമീപം രാജവേല്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രക്ടീസ് ആരംഭിച്ചു. ഒരു കുടുംബ പ്രശ്‌നം പരിഹരിക്കാനായിരുന്നു മരണപ്പെട്ട അമ്മാസൈ ഇവരുടെ അരികിലെത്തുന്നത്. 11 ന് വന്ന് കണ്ട അമ്മാസൈനോട് വീണ്ടും അടുത്ത ദിവസം വരാന്‍ വേണ്ടി രാജവേല്‍ ആവശ്യപ്പെട്ടു. അവര്‍ അടുത്ത ദിവസം വന്നു. എന്നാല്‍ പിന്നീട് അവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിസംബര്‍ 12 ന് ഭാര്യയായ മോഹന രോഗം വന്ന് മുര്‍ച്ഛിച്ച് മരണപ്പെട്ടുവെന്ന് രാജവേല്‍ ബന്ധുക്കളെ അറിയിക്കുകയും മരണ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഇതിനായി അവര്‍ കൊലപ്പെടുത്തിയത് അമ്മാസൈനെ ആയിരുന്നു. തുടര്‍ന്ന് മോഹനയുടെ ഇന്‍ഷൂറല്‍സ് തുകയായ എട്ടരലക്ഷം രൂപ നേടിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് എല്ലാം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മോഹനയുമായി രാജവേല്‍ ഓര്‍ക്കാതെ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് എല്ലാ കള്ളങ്ങളും പൊളിയുന്നത്. എന്തോ സംശയം തോന്നിയ രജിസ്ട്രാര്‍ മോഹന മരിച്ച കാര്യവും മറ്റും പോലീസിനെ അറിയിച്ചു. ഡ്രൈവര്‍ പളനിസ്വാമിയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ എല്ലാ സത്യങ്ങളും വെളിപ്പെട്ടു. തുടര്‍ന്ന് മൂവരെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…