Categories: IndiaTop News

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയത്. മരണപ്പെട്ടവരിൽ 15 പേർ കൈക്കുഞ്ഞുങ്ങൾ ഉള്‍പ്പെടെയുള്ള കുട്ടികളാണ്.

തകർന്ന കെട്ടിടത്തിൽ നിന്ന് 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇവർ ഭിവണ്ടി, താനെ തുടങ്ങി വിവിധയിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കനത്ത മഴയെ അവഗണിച്ചും രാത്രിയിലും രക്ഷാപ്രവർത്തനം തുടർന്നുവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് മുംബൈയിൽ നിന്നും 60കിമീ അകലെയുള്ള ഭിവണ്ടിയിലെ റസിഡൻഷ്യയിലെ ഏരിയയിലെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്. പൂർണ്ണമായും തകർന്നു വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടതിനാൽ ലഭിക്കുന്ന മൃതദേഹങ്ങളിൽ പലതും ജീർണ്ണിച്ചു തുടങ്ങിയ അവസ്ഥയിലാണ്. താനെയില്‍ നിന്നും പത്ത് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ 40ഫ്ലാറ്റുകളിലായി 150ഓളം ആളുകൾ താമസിച്ചിരുന്നതായാണ് റിപ്പോർട്ട്. 

അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ട പുലർച്ചെ 3.40ഓടെയായിരുന്നു അപകടം. ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയം ആയത് അപകടത്തിന്‍റെ ദുരന്തം ഇരട്ടിയാക്കി.

നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലൊന്നാണ്  ഈ റസിഡൻഷ്യൽ ഏരിയ. അപകടവിവരം അറിഞ്ഞയുടൻ തന്നെ താനെ പൊലീസും BNMCയുടെ അഗ്നിസുരക്ഷാ സേനയും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago