India

മങ്കിപോക്സ്: രോഗികൾക്ക് 21 ദിവസം നിരീക്ഷണം വേണമെന്ന് കേന്ദ്ര മാർഗനിർദേശം

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മങ്കിപോക്സ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

നിലവിൽ രാജ്യത്ത് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രോഗബാധ എങ്ങനെ പടരുന്നു, രോഗം എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങൾ, ഏത് തരത്തിൽ ശരീരത്തെ ബാധിക്കുന്നു,പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണം. രോഗിയുമായോ, രോഗബാധിതരുമായവസ്തുക്കളുമായോ സമ്പർക്കത്തിലേർപ്പെട്ടവർ ശുശ്രൂഷിക്കുമ്പോൾ പിപിഇ (personal protective equipment) കിറ്റ് പോലുള്ളനിരീക്ഷണത്തിൽ പോകണം. സമ്പർക്കത്തിൽ ഏർപ്പെട്ടു എന്ന് കരുതപ്പെടുന്ന ദിവസം മുതൽ 21 ദിവസത്തേക്ക് നിരീക്ഷണത്തിൽപോകണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.ഇവരെ ദിവസവും നിരീക്ഷിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

രോഗബാധയുള്ളവരുമായുള്ള സമ്പർക്കം, രോഗികൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കുമ്പോൾ പിപിഇ (personal protective equipment) കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കൽ, കൈ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ പറയുന്നു.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

4 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

4 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

22 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

22 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

23 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

1 day ago