ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു സൈനികനെ കാണാനില്ലയെന്നും റിപ്പോര്‍ട്ട് ഉണ്ട്.വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‌വാരയിലെ ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് തുടരുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ നിരവധി സ്ഥലങ്ങളിലാണ് മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനിടയില്‍ സോന്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒന്‍പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്. രാത്രിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…