ജയ്പൂര്‍: ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഭരിക്കുക എന്നതാണ് തങ്ങളുടെ ജോലി, എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ സംരക്ഷിക്കുക എന്നതും അതുപോലെ പ്രധാനമാണ്. ഭരണത്തെ ഒന്നും മോശമായി ബാധിക്കുന്നതിന് ഞാന്‍ അനുവദിക്കില്ല’, ഗെലോട്ട് പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും മന്ത്രിമാരും ജയ്പൂരില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഇന്ന് മടങ്ങും, നാളെ തിരികെയെത്തും. എം.എല്‍.എമാര്‍ ജയ്‌സാല്‍മീരില്‍ തുടരും’, ഗെലോട്ട് പറഞ്ഞു.
അശോക് ഗെലോട്ട് ക്യാംപിലെ 50ഓളം കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്സാല്‍മീറിലേക്ക് ഇന്ന് വൈകുന്നേരത്തോടെയാണ് മാറ്റിയത്. മൂന്ന് ചാര്‍ട്ടേഡ് ഫൈ്ളറ്റുകളിലായാണ് എം.എല്‍.എമാരെ കൊണ്ട് പോയത്.
ഒരു എം.എല്‍.എ പോലും വിട്ട് പോകരുതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിലെ ഹോട്ടലില്‍ നിന്നും എം.എല്‍.എമാരെ ജയ്സാല്‍മീറിലേക്ക് മാറ്റിയത്.
കനത്ത സുരക്ഷയോടെ എം.എല്‍.എമാരെ സൂര്യഗര്‍ ഹോട്ടലിലേക്ക് മാറ്റി. ഒരുമാറ്റത്തിന് വേണ്ടി ഞങ്ങള്‍ ജയ്സാല്‍മീറിലേക്ക് പോവുകയാണ് എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ പ്രശാന്ത് ബൈര്‍വ പറഞ്ഞത്.
ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്. നിയമസഭ വിളിച്ച് ചേര്‍ക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എല്‍.എമാറ്റാനുള്ള തീരുമാനം.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…