കഴിഞ്ഞ വർഷം നവംബർ ഒന്നിന് സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ച തെലങ്കാനക്കാരന്റെ ഭാര്യ ലക്ഷ്മി മൃതദേഹം നാട്ടിലെത്തിക്കാൻ കോടതിയുടെ സഹായം തേടിയിരിക്കുകയാണ്. കഴിഞ്ഞ നൂറ് ദിവസത്തോളമായി നാസറെഡ്ഡിയുടെ മൃതദേഹം സൗദിയിലാണ്. ഇത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന അഭ്യർഥനയുമായാണ് പ്രവാസി മിത്ര ലേബർ യൂണിയന്‍റെ സഹായത്തോടെ ലക്ഷ്മി പരാതി സമർപ്പിച്ചത്.
നർസറെഡിയുടെ മരണത്തിന് നാല് ദിവസത്തിന് ശേഷം 2020 നവംബർ 5 ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യയിലെ റിയാദിലെ ഇന്ത്യൻ എംബസി, തെലങ്കാന സർക്കാരിന്റെ എൻആർഐ സെൽ എന്നിവയ്ക്ക് മൃതദേഹങ്ങൾ തിരിച്ചയക്കണമെന്ന് അഭ്യർത്ഥിച്ചു.
തെലങ്കാന സർക്കാരിലെയും കേന്ദ്ര സർക്കാരിലെയും എംഎൽഎമാർ, എംഎൽസിമാർ, എംപിമാർ, മന്ത്രിമാർ എന്നിവരോടും അവർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാതെ ഹൈദരാബാദിലെ കുടിയേറ്റക്കാരുടെ സംരക്ഷകനായ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മുകേഷ് കൗഷിക്കും അവർ നിവേദനം നൽകി. എന്നാൽ ഇതിനെല്ലാം അനുകൂല ഫലം ലഭിക്കാത്തതിനെ തുടർന്നാണ് ലക്ഷ്മി കോടതിയെ സമീപിച്ചത്
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…