ന്യൂഡൽഹി: കൊൽക്കത്ത-ദിയോഘർ വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ച് ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോ. ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ് കമ്പനിയുടെ അറിയിപ്പ്. 657 ഏക്കറിൽ, 401 കോടി രൂപ ചെലവിൽ നിർമിച്ച ദിയോഘർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെയാണ് ഈ നീക്കം.
അടുത്ത ആഴ്ച മുതൽ ഉത്തരേന്ത്യയിൽ ശ്രാവണി മേളത്തിന് തുടക്കമാകും. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിയോഘർ സന്ദർശിക്കാൻ നിരവധി ഭക്തരാണ് എത്തിച്ചേരുക. ഇത് മുന്നിൽ കണ്ടാണ് ഇൻഡിഗോ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എയർബസ് എ 320 വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ കഴിയുന്ന 2,500 മീറ്റർ നീളമുള്ള റൺവേയാണ് പുതിയ ദിയോഘർ വിമാനത്താവളത്തിന് ഉള്ളത്, കൂടാതെ 5,130 ചതുരശ്ര അടി ടെർമിനൽ കെട്ടിടവും ആറ് ചെക്ക്-ഇൻ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ആഴ്ചയിൽ നാല് ദിവസം ആയിരിക്കും കൊൽക്കത്ത-ദിയോഘർ സർവീസുകൾ ഉണ്ടാകുക.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…