gnn24x7

ഹോളിവുഡ് പിതാമഹന്‍ കിര്‍ക്ക് ഡഗ്‌ലസ് 103 ാം വയസ്സില്‍ അന്തരിച്ചു – പി പി ചെറിയാന്‍

0
429
gnn24x7

Picture

ലൊസാഞ്ചലസ്: ഹോളിവുഡില്‍ നിറഞ്ഞുനിന്നി പ്രസിദ്ധ താരം കിര്‍ക്ക് !ഡഗ്‌ലസ് 103–ാം വയസ്സില്‍ ഫെബ്രുവരി 4 ബുധനാഴ്ച അന്തരിച്ചു. മകന്‍ മൈക്കിളാണ് പിതാവിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടത്. ലൊസാഞ്ചലസില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

70 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയരംഗത്തേക്കു കടന്നുവന്ന ഡഗ്!ലസ് സിനിമാ ജീവിതത്തില്‍ കൊയ്‌തെടുത്തത് നിരവധി നേട്ടങ്ങളാണ്. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് ഡഗ്‌ലസ്.

1996ല്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സസ് ഹൊണററി ഓസ്ക്കര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സ്പാര്‍ട്ടക്കസ്, ലസ്റ്റ് ഫോര്‍ ലൈഫ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ തലമുറക്ക് ഹോളിവുഡ് താരമായ മൈക്കിള്‍ ഡഗല്‍സ്സിന്റെ പിതാവായിട്ടാണ് കിര്‍ക്ക് അറിയപ്പെടുന്നത്. കമ്മ്യുണിസ്റ്റ് അനുകൂലിയായിട്ടാണ് കിര്‍ക്ക് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നത്. രണ്ട് തവണ വിവാഹിതനായ കിര്‍ക്കിന് ഓരോ വിവാഹത്തിലും ഈരണ്ട് കുട്ടികളുണ്ട്. എല്ലാവരും ഷൊ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here